
നൂറു സിംഹാസനങ്ങൾ
Product Price
AED6.00 AED8.00
Description
മഴക്കാലമായതുകൊണ്ട് പുറത്തുള്ള നായകൾ മുഴുവൻ ഷെഡ്ഡിനകത്തേക്ക് കടന്നിരുന്നു. പുണ്ണും ചെള്ളും പിടിച്ച നായകൾ. ഷെഡ്ഡ് മുഴുവൻ രോഗികളാണ്. പണ്ട് എപ്പോഴോ എന്തിനോ ഉണ്ടാക്കിയ ഷെഡ്ഡാണ്. ഓടുകൾ പൊളിഞ്ഞ് വെളിച്ചം അകത്തിറങ്ങിയിട്ടുണ്ട്. അതിന്റെ താഴെ ഷെഡ്ഡിനുള്ളിൽ തന്നെ പുല്ലും കളയും മുളച്ചിരുന്നു. വെറും നിലത്തും കീറിയ ചാക്കുകളിലും പഴയ പനംപായകളിലുമായി ചവറ്റുകൂനകൾ പോലെ ആളുകൾ കിടക്കുകയാണ്. ദ്രവിച്ചു തുടങ്ങിയ മനുഷ്യർ. അധികവും വൃദ്ധർ. അതിലൊന്ന് ധർമപാലന്റെ അമ്മയായിരുന്നു. നായാടിയാണ് ധർമപാലൻ. സിവിൽ സർവീസിലെത്തിയപ്പോഴും അപകർഷയുടെ മുഷിഞ്ഞ കുപ്പായം അഴിച്ചുവെക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ജാതിയുടെ മുറിവേറ്റ് പൊള്ളിപ്പിടയുന്ന ധർമപാലന്റെ കഥ.
Product Information
- Author
- ജയമോഹൻ
- Title
- Nooru Simhaasanangal